തിരസ്കാരം

തിരസ്കാരം

മഴുവിനാൽ നേടിയ നാടല്ലോ കേരങ്ങൾ തിങ്ങുമീ മലയാള നാട് ഇവിടെ നിന്നൊരു നാടു മാഞ്ഞു പോയ് കറയറ്റ കനിവിന്റെ നിറമുള്ള മലയാളം നാരായമുന കൊണ്ടു നാമാക്ഷരം ചെയ്ത ശാരിക പാടുന്ന നാട് തുഞ്ചനും കുഞ്ചനും മലയാള ഭാഷയ്ക്ക് നവയൗവനം തന്ന നാട് പഴശ്ശിയും പിന്നെ പകൽ പോലെ മായാത്ത നേരുള്ള...
ശുഭ പ്രതീക്ഷ

ശുഭ പ്രതീക്ഷ

മുകിലുകൾ മേയുമെൻ മാനസ തീരത്ത്… ഒരിരുളല തീർക്കുന്നു കാലചക്രം. ഈണം മറക്കുന്നു, ഇടറുന്നു പാദങ്ങൾ… പുതുവഴി തേടി ഇന്നലയുന്നു വീണ്ടും..   കാണാമറയത്തെ കാഴ്ചകൾ തേടി ഒരു താരജാലക കൂട്ടിൽ ഉറങ്ങി മനതാരിൻ ഉള്ളിൽ മിന്നി മറയു- മൊരായിരം മായാവർണ്ണ പതംഗങ്ങൾ, മഴനൂലാൽ...
തിരയെടുത്ത പ്രണയം

തിരയെടുത്ത പ്രണയം

വാകതൻ ചോട്ടിലെ പൂമെത്തയോടല്ല മലമേലെ ഉയരുന്ന മഞ്ഞോടുമല്ല താൻ ഹൃദയത്തിനൊരുകോണിലവൾ തന്നെ തന്നിടും പ്രണയാർദ്രമായൊരെൻ സ്ഥാനത്തിനോടുമേ…   ആയിരമനന്തമായ് തിരതല്ലിയിളകുന്ന കടലിന്റെ തൂവെള്ള മണലിനോടും പിന്നെ അതിനോട് ചേരുന്ന നനവിനോടും തന്നെ അവളുടെയനശ്വര പ്രഥമ രാഗം....
ഗുരോ പ്രണാമം

ഗുരോ പ്രണാമം

അങ്ങയുടെ മധുരസ്വനം ശ്രവിച്ചാ ദിനം മനതാരിലെത്തി എൻ വിദ്യാങ്കണം. വിദ്യയെ ഓതുന്ന വാദ്ധ്യാരെന്നാകിലും യൗവനം നിന്നെയൊരു ദേവനാക്കി.   നിന്റെ മന്ദസ്മിതമൂറും മൊഴികളാൽ വിദ്യ തൻ പൂമരം പൂത്തുലഞ്ഞു. നിൻ ഗുരുപ്രവരന്റെ പുത്രിയെന്നാകിലും എന്നിലെ എന്നെ നീ വാർത്തെടുത്തൂ.   ഗുരുദക്ഷിണ...
നേത്രസാഗരം

നേത്രസാഗരം

അശ്രുപുഷ്പങ്ങൾ പൊഴിച്ചെന്നനിയത്തി അർദ്ധമയക്കത്തിലുള്ള തൻ കാന്തനെ ഐ സി യുവിൽ ചെന്ന് കണ്ടു മടങ്ങവേ എന്നെ മുന്നിൽക്കണ്ടു പൊട്ടിക്കരഞ്ഞിതേ.   സാന്ത്വനിപ്പിക്കുവാൻ വാക്കുകളില്ലാതെ കേഴുമെൻ മാനസം വിക്ഷുബ്ദ്ധമാകവേ കൈകൾ കവർന്നവളെന്നോട് ചോദിച്ചു – എന്തീവിധം വിധി വന്നിതു...