Author
സഞ്ജയ്
വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക്, എഴുത്തിനെ സ്നേഹിക്കുന്നവർക്ക് ഇടം നൽകുക അല്ലെങ്കിൽ അവസരം നൽകുക എന്നതു തന്നെയാണ് ‘കേരള നാദം’പോലുള്ള പ്രസിദ്ധീകരണത്തിന്റെ സാംഗത്യം. ആസ്ട്രേലിയൻ ജീവിത സാഹചര്യങ്ങളോട് ഇണങ്ങിയും, പൊരുത്തപ്പെട്ടും ജീവിക്കുന്നതിനിടയിൽ, തിരക്കുകളുടേയും സാഹചര്യങ്ങളുടേയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി സാംസ്കാരിക സാധ്യതകളിൽ നിന്ന് വഴിമാറി ഒതുങ്ങി മാറി നിൽക്കേണ്ടി വരുന്ന സന്ദർഭങ്ങളിലും, നമ്മുടെയെല്ലാം ഉള്ളിന്റെ ഉള്ളിലെ വെള്ളിവെളിച്ചമായി സർഗ്ഗാത്മക പ്രവർത്തനങ്ങളുടെ സാരാംശങ്ങൾ നിൽക്കുന്നുണ്ട് എന്നതു തന്നെയാണ് യഥാർത്ഥ്യം. ഈ യഥാർത്ഥ്യബോധത്തെ അതിന്റെ പൂർണ്ണ കരുത്തോടെ ഉൾക്കൊണ്ട് മലയാള സാഹിത്യത്തിന്റെ അന്തഃസത്ത കാക്കുന്ന നാട്ടിൽ നാമേറെ ഇഷ്ടപ്പെടുന്ന ആരാധ്യരായ എഴുത്തുകാരേയും, കവികളേയും, സർഗ്ഗ പ്രതിഭകളേയും, പ്രവാസ-കുടിയേറ്റ ജീവിതത്തിനൊപ്പം സർഗ്ഗാത്മക കലാ-സാഹിത്യ അഭിരുചികളെ കൂടെ നിർത്തിയ ഓസ്ട്രേലിയിലെ മലയാളി സമൂഹത്തിലെ പ്രതിഭാധനരേയും, കൂട്ടത്തിൽ നവ മുകുളങ്ങളെന്ന വണ്ണം പ്രതീക്ഷകളുടെ പരമോന്നതിയിലെത്താൻ പ്രാപ്തിയുള്ള പുതുതലമുറയിലെ കൊച്ചു എഴുത്തുകാരേയും ചേർത്തു നിർത്തി കൊരുത്തെടുത്ത കേരളനാദം 2019 ഓരോ വായനാക്കാർക്കും മികച്ചവായനാനുഭൂതി നൽകു ന്നു ..എഡിറ്റോറിയൽ ബോർഡിന്റെ അശ്രാന്തമായ പരിശ്രമങ്ങളും, അർപ്പണബോധത്തോടെയുള്ള ആത്മാർത്ഥതയും ഇത്തരത്തിൽ ശ്രേഷ്ഠമായ ഒരു ഒരു സൃഷ്ടി സംഹിതയുടെ പിറവി പിന്നിൽ നടന്നിട്ടുണ്ട് എന്ന വസ്തുത ഈ അവസരത്തിൽ വിസ്മരിച്ചു കൂട. കേരളനാദം 2019 വിജയകരമായി പൂർത്തിയാക്കുന്നതിൽ വിജയിച്ച അതിന്റെ പത്രാധിപ സമിതിക്കും, അതിനെ മിഴിവേകാൻ മികച്ച സൃഷ്ടികൾ നൽകിയ പ്രിയപ്പെട്ട എല്ലാ എഴുത്തുകാർക്കും തൂലിക സാഹിത്യ വേദി മെൽബണിന്റെ അഭിനന്ദനങ്ങളും, പ്രശംസകളും നേരുന്നു. അതോടൊപ്പം ഭാവിയിലും ഇത്തരത്തിലുള്ള സർഗ്ഗാത്മക സൃഷ്ടികൾക്ക് ഒട്ടേറെ അവസരങ്ങൾ ഒരുക്കാൻ കേരള നാദത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
0 Comments