മലയാള ഭാഷാ പ്രതിജ്ഞ

“മലയാളമാണ് എന്റെ ഭാഷ;
എന്റെ ഭാഷ എന്റെ വീടാണ്, എന്റെ ആകാശമാണ്,
ഞാൻ കാണുന്ന നക്ഷത്രമാണ്, എന്നെ തഴുകുന്ന കാറ്റാണ്,
എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്,
എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്.
ഏതു നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത്
എന്റെ ഭാഷയിലാണ്;
എന്റെ ഭാഷ ഞാൻ തന്നെയാണ്.”

മലയാളം പളളിക്കൂടത്തിനു വേണ്ടി എം.ടി. വാസുദേവൻ നായർ എഴുതിയ ഈ പ്രതിജ്ഞ കേരളത്തിന്റെ ഭാഷാപ്രതിജ്ഞയായി കേരളസർക്കാർ അംഗീകരിച്ച് ഉത്തരവായി.

16 ഫെബ്രുവരി 2018

0 Comments

Submit a Comment

Your email address will not be published. Required fields are marked *